കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു


കാറ്റലോണിയ പാർലമെന്‍റ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.ബാ‍ഴ്സലോണയയിലെ പ്രാദേശിക പാർലമെന്‍റ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കി.സ്പെയിൻ കാറ്റലോണിയയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടപടി. കാറ്റലോണിയയെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമുണ്ട് പ്രമേയത്തിൽ.എന്നാൽ പ്രമേയം പാസാക്കാനുളള നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു.പുതിയ രാഷ്ട്രം സംബന്ധിച്ച് സ്പെയിനുമായി ചർച്ച നടത്താൻ തയ്യാറെന്ന് കാറ്റലോണിയ അറിയിച്ചു.


സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.സ്‌പെയിനിന്റെ വടക്കു-കിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സ്പെയിനിന്‍റെ സമ്പദ്ഘടനയുടെ നെടും തൂണാണ് ഈ പ്രദേശം.




Sharing is Caring