കാര്‍ മറിഞ്ഞു പെണ്‍കുഞ്ഞു മരിച്ചു


എതിരേവന്ന കൂറ്റന്‍ ട്രക്ക് ലൈറ്റ് ഡിം ചെയ്യാതിരുന്നതിനെ തുടര്‍ന്നു കൊല്ലത്തു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ തിട്ടയിലിടിച്ചു മറിഞ്ഞു ഡോക്ടര്‍ ദമ്പതികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞു മരിച്ചു. പട്ടം വൃന്ദാവന്‍ ചിത്രാനഗറില്‍ താമസിക്കുന്ന പി.ആര്‍.എസ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഡോക്ടര്‍ ബിനു കൃഷ്ണന്റെയും തിരുവനന്തപുരം കിംസ് ആശുപത്രി ഇ.എന്‍.ടി വിഭാഗം ഡോക്ടര്‍ രാഗിതയുടെയും മകള്‍ നയന കൃഷ്ണയാണ് ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ തിരുവനന്തപരുത്തെ ആശുപത്രിയിലേക്കു മാറ്റി.




Sharing is Caring