തായ്‌ലാന്റ് സ്ഫോടനം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്

തായ്‌ലാന്റില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം എട്ടിടത്തുണ്ടായ സ്‌ഫോടന പരമ്പരയില്‍ നാല് പേര്‍ മരിച്ചു. 41 പേര്‍ക്ക് പരുക്ക്. വിനോദ സഞ്ചാര നഗരമായ ഹുവാഹിന്നിലും തെക്കന്‍ പ്രവിശ്യകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്ഫോടനം നടന്നത് ഭീകരാക്രമണമെല്ലെന്നും മനുഷ്യക്കടത്ത് സംഘമാണ് സ്ഫോടനം നടത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് 90 മിനിട്ടുകള്‍ക്കുള്ളില്‍ എട്ടു സ്‌ഫോടനങ്ങള്‍ നടന്നു.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വിനോദസഞ്ചാര ദ്വീപായ ഫുക്കെറ്റ്, സുറാത് താനി, തെക്കന്‍ ത്രാങ്ക്, നകോണ്‍ ശ്രീതമരാത്ത്, ഫങ് നായിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ത്രാങ്കില്‍ ആറു പേര്‍ക്കും സുറാത് താനിയില്‍ നാലു പേര്‍ക്കും ഫുക്കെറ്റില്‍ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തായ് ലന്‍ഡില്‍ മാതൃദിനാഘോഷവും രാജ്ഞിയുടെ ജന്മദിനാഘോഷവും നടക്കുന്ന ദിവസമാണ് സ്‌ഫോടനം അരങ്ങേറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *