ഹൈടെക് എടിഎം തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ മൂന്ന് ദിവസത്തിനകമെന്ന് ഡിജിപി


ഹൈടെക് എടിഎം തട്ടിപ്പിന്റെ നിര്‍ാണായകമായ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തുവരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങള്‍ ഈ അവസരത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി പറഞ്ഞു.


കേസില്‍ മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ഡിജിപി നല്‍കുന്ന സൂചന. കേരളത്തിലെത്തിയ പ്രതികള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പ്രതികള്‍ക്ക് വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ആരാണെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് എടിഎം തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും ഇതിനായി പ്രതികള്‍ കേരളത്തില്‍ തങ്ങിയിരുന്നതായും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന മറ്റ് മൂനന് പ്രതികള്‍ ഇന്ത്യ വിട്ടിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.




Sharing is Caring