വികസന സന്ദേശങ്ങള്‍ തന്ത്രപരമായി നേരിടാനുള്ള കഴിവാണ് മോദിയുടെ വിജയം ശശിതരൂര്‍


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ് നേതാവ് ശശിതരൂര്‍. വികസന സന്ദേശങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചാണ് മോദി വിജയം നേടുന്നതെന്നും, ശൂന്യമായ ബാഗുമായി വില്‍പ്പന നടത്തുന്ന മികച്ച വില്‍പ്പനക്കാരനാണ് മോദിയെന്നുമാണ് ശശി തരൂര്‍ പറയുന്നത്.


വാജ്‌പെയ് സര്‍ക്കാറില്‍ 182 സീറ്റുകളായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്, മോദിയാകട്ടെ 282 സീറ്റുകള്‍ നേടി, കൂടുതല്‍ നേടിയ ഈ 100 സീറ്റുകള്‍ ഹിന്ദുത്വ വികാരത്തില്‍ നിന്നുണ്ടായതല്ല, വികസന സന്ദേശങ്ങളുടെ തന്ത്രപരമായ ഉപയോഗമാണ് ഈ നേട്ടത്തിന് കാരണം തരൂര്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന പുസ്തകോത്സവത്തില്‍ സംസാരിക്കുച്ചുകെണ്ടായിരുന്നു ശശുതരൂരിന്റെ ഈ പരാമര്‍ശം




Sharing is Caring