ത്രിപുരയില്‍ ബിജെപിയും സിപി എമ്മും ഇഞ്ചോടിഞ്ച് പോരാട്ടം; മേഘാലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു; നാഗാലാന്‍ഡില്‍ എന്‍ പി പിയെ മറികടന്ന് കോണ്‍ഗ്രസ്

അഗര്‍ത്തല/ കൊഹിമ/ ഷില്ലോംഗ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ ഭരണകക്ഷിയായ സിപി എമ്മും പ്രധാന പ്രതിപക്ഷമായ ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുകയാണ്. ഇരുപത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മണിക് സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനാണ് മുന്നേറ്റം. പ്രാദേശിക പാര്‍ട്ടിയായ എന്‍ പി പിയെ മറികടന്ന് കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ മുന്നേറ്റം തുടരുകയാണ്. അതേസമയം നാഗാലാന്‍ഡില്‍ ബിജെപിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും ലീഡ് ചെയ്യുന്നു.

ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും 60 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 31 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ മാത്രമേ പാര്‍ട്ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയുള്ളു.

ത്രിപുരയിലും മേഘാലയിലും ഓരോ സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനാല്‍ അതാത് മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നില്ല. ഇവിടെ നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *