കായംകുളത്ത് വാഹനാപകടം: 30 പേര്‍ക്ക് പരിക്ക്


കായംകുളം: കരിയിലക്കുളങ്ങരയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അടകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാല്‍, യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നതിനാല്‍ എങ്ങിനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.




Sharing is Caring