സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം


maxresdefault സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി എക്സ്പ്ലോസീവ് വിഭാഗം. ഗുണ്ടും അമിട്ടും ഉള്‍പ്പെടെയുള്ള സ്ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്സ്പ്ലോസീവ് വിഭാഗം തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു.
കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് നിയന്ത്രണം കര്‍ശനമാക്കിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ല, വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്ബ് ജില്ലാ കളക്ടര്‍ സ്ഥല പരിശോധന നടത്തണം, സ്ഥല പരിശോധനയില്‍ വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളു തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.മാത്രമല്ല രാവിലെ 6 നും രാത്രി 10 നും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. _89161668_1bd92437-4c5d-4908-89c0-39f6185b0ca2സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും വെടിക്കെട്ട് നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിയമങ്ങളായി സംസ്ഥാനത്ത് പ്രാബല്യത്തിലുള്ളതാണ്. എന്നാല്‍ ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ വിലയിരുത്തല്‍ അതേസമയം പുതിയ സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്ത് എവിടെയും വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തല്‍.




Sharing is Caring