കാബൂള്‍ ഭീകരാക്രമണം: ചാവേറുകള്‍ക്ക് ഐഎസ്‌ഐ പരിശീലനം നല്‍കി


കാബൂള്‍ കോണ്ടിനെന്റല്‍ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാന്‍. യു.എസിലെ അഫ്ഗാനിസ്ഥാന്‍ സ്ഥിരം പ്രതിനിധിയായ മഹ്മൂദ് സൈകാളിന്റെ ട്വീറ്റോടെയാണ് താലിബാനെ തള്ളി പാക്കിസ്ഥാനെതിരെ വാദമുയരാന്‍ കാരണം.


കാബൂള്‍ ഹോട്ടലില്‍ ചാവേറാക്രമണം നടത്തിയവരില്‍ ഒരാളുടെ പിതാവ് അബ്ദുള്‍ ക്വാഹര്‍ അഫ്ഗാന്‍ കസ്റ്റഡിയിലുണ്ടെന്നും ഇയാള്‍ ചാവേറാക്രമണം നടത്തിയവരില്‍ ഒരാളായ തന്റെ മകന് പാക് ചാര സംഘടനയായ പാക് ഇന്‍ര്‍ സര്‍വീസ് ഇന്റലിജന്റ്‌സിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയതായാണ് ട്വീറ്റ്. ബലൂചിസ്ഥാനിലെ ചാമന്‍ പ്രവിശ്യയിലായിരുന്നു പരിശീലനമെന്നും പറയുന്നു. ഇതോടെയാണ് താലിബാന് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന വാദം ശക്തമായത്.




Sharing is Caring