കാബൂളില്‍ ചാവേര്‍ സ്‌ഫോടനം: 80 മരണം


അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ന്യൂനപക്ഷ ഷിയാവിഭാഗക്കാരുടെ പ്രകടനത്തിനുനേരേയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങളില്‍ 80 പേര്‍ കൊല്ലപ്പെട്ടു.207 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗമായ ഹസാരെ സമുദായം ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. കാബൂളില്‍ ദ മസാങ് സര്‍ക്കിളില്‍ പ്രകടനത്തിനിടെയെത്തിയ ആയിരകണക്കിന് ആളുകള്‍ക്കിടിയിലാണ് ഇരട്ടസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരാവദിത്തം ഐ.എസ് ഏറ്റെടുത്തു.മരണസംഖ്യ കൂടിയേക്കും. ഷിയാ ഹസാരവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം. തുര്‍ക്ക്‌മെനിസ്താനില്‍നിന്ന് കാബൂളിലേക്ക് തങ്ങളുടെ താമസമേഖലയിലൂടെ വരുന്ന 500 കെ.വി. വൈദ്യുതലൈനിന്റെ ഗതിമാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രകടനം നേരിടാന്‍ നഗരത്തില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലൂടെയാണ് ചാവേറുകള്‍ കയറിയത്.




Sharing is Caring