കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്റെ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു. കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുമെന്ന അപകടകരമായ സ്വപ്നമാണ് പാക്കിസ്ഥാനുള്ളത്. പാക്ക് പ്രധാനമന്ത്രിയോട് ഇന്ത്യ മുഴുവൻ പ
റയുന്നു നിങ്ങളുടെ സ്വപ്നം നടക്കില്ല. ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയ്ക്കൊപ്പമുണ്ടാകും. ഈ സ്വർഗത്തെ ഭീകരരുടെ അഭയസ്ഥാനമാക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.













