മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടതു മൂലം റിലീസിങ്ങും നീളുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ആരാധകരുടെ ആകാംക്ഷക്ക് അറുതി വരുത്തി പുലുമുരുകന്‍ എത്തുകയാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണ് നായികയായി എത്തുന്നത്. ലാല്‍, ജഗപതി ബാബു, മംഗല്‍ പാണ്ഡേ, കിഷോര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയകൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതസംവിധാനം.














