തായ്‌വാനില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. തായ്‌പേയില്‍ നിന്നും തായ്‌വാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരിയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ത്വോയാന്‍ സിറ്റിക്ക് സമീപമാണ് സംഭവം നടന്നത്. ചൈനയിലെ ലിയോനിങ് പ്രവിശ്യയില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ബസ്സില്‍ ആകെ എത്രപേരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.














