മറയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഇടുക്കി മറയൂര്‍ ഇന്ദിരാനഗര്‍ കോളനിയിലെ രജനി(28) ആണ് മരിച്ചത്.ജൂലായ് 12 രാത്രി 11 മണിയോടെയാണ് വീട്ടുമുറ്റത്തെത്തിയ ഒറ്റയാന്‍ രജനിയെ തുമ്പികൈ കൊണ്ട് തട്ടി വീഴ്ത്തിയത്.













