ബീഫിന്റെ പേരില്‍ സ്ത്രീകള്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ മര്‍ദനം


Beef beat_thumbബീഫ് വില്‍പ്പന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്‍ലിം വനികളെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ മണ്ടാസുര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ഇവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഗോമാതാ കീ ജയ് എന്ന് വിളിച്ചുകൊണ്ടാണ് സ്ത്രീകള്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിട്ടത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണ് മര്‍ദനം നടത്തിയത്. ദൃക്‌സാക്ഷികളില്‍ ഒരാള്‍ പകര്‍ത്തിയ ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു.വനിതകളെ മര്‍ദിച്ചവര്‍ക്കെതിരെയോ കാഴ്ചക്കാരായി നിന്ന പൊലീസുകാര്‍ക്കെതിരെയോ ഇതുവരെയായും നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു.




Sharing is Caring