യു.സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റണെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിലാഡല്‍ഫിയയിലെ വെല്‍സ് ഫാര്‍ഗോ സെന്ററില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വന്‍ഷനിലാണ് പ്രഖ്യാപനം നടന്നത്. പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാന്‍ഡേഴ്സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ വിവിധ പ്രൈമറികളില്‍ നിന്ന് 2811 പേരുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ എതിരാളിയായ ബേര്‍ണി സാന്ഡേഴ്സണ് 1879 പ്രതിനിധികളുടെ പിന്തുണയെ ലഭിച്ചുള്ളൂ.

നവംബര്‍ എട്ടിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും ഹിലരി ക്ലിന്റണ്.













