മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവം അന്വേഷിച്ച കോളേജ് അന്വേഷണ സമിതിയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുമെന്ന് കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ 19 നാണ് എസ്എഫ്ഐക്കാര്‍ ഇടതു സംഘടനയില്‍പ്പെട്ട ചില അധ്യാപകരുടെ പിന്തുണയോടെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത്.

കോളേജ് ചുവരില്‍ മതവിദ്വേഷം പുലര്‍ത്തുന്നതും അശ്ലീലം നിറഞ്ഞതുമായ വാചകങ്ങള്‍ എഴുതിയ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീന പോലീസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ എസ്എഫ്ഐക്കാര്‍ ചേംബറില്‍ അതി്രകമിച്ച് കയറി കസേരയെടുത്ത് കോളേജ് ഗേറ്റിന് മുന്നിലെ റോഡിലിട്ട് കത്തിക്കുകയായിരുന്നു.
ആഴ്ചകള്‍ പിന്നിട്ടിട്ടും എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. പല കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്തത്.
മഹാരാജാസ് കോളേജില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ലോ കോളേജിലെ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്ഐക്കാരും വിദ്യാര്‍ത്ഥി സമരത്തിനിടെ കോളേജില്‍ കയറി ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ ഒരു ഐഎന്‍ടിയുസി പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.













