ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇന്ന് ഇന്ത്യയിലെത്തും

ലോകത്തെ ഏറ്റവും ഭാരമുള്ള യുവതി എമാൻ അഹമ്മദ് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കായി ഇന്ന് ഇന്ത്യയിലെത്തും. അഞ്ഞൂറ് കിലോയാണ് മുപ്പത്താറുകാരിയായ ഇവരുടെ ഭാരം.

മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഡോ. മുഫാസൽ ലക്ഡാ വാലയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്.ആറുമാസമെങ്കിലും ഇവിടെ ചികിത്സാ നോക്കേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

പ്രത്യേകം വിമാനത്തിലാണ് എമ എത്തുന്നത്. സാധാരണ വീൽചെയറിൽ നിന്നും വ്യത്യസ്ഥമായി ഇരട്ടി ഭാരം താങ്ങാൻ ശേഷിയുള്ള ലണ്ടനിൽ പ്രത്യേകം നിർമ്മിച്ച വീൽചെയറിലാണ് എമൻ ഇരിക്കുക. 800 ചതുരശ്ര അടി വരുന്ന പ്രത്യേക മുറിയാണ് ലക്ഷങ്ങൾ ചെലവഴിച്ച് ആശുപത്രി അധികൃതർ എമാനു വേണ്ടി ഒരുക്കിയിരിക്കുന്നത്.

നേരത്തെ കയ്‌റോയിലെ ഇന്ത്യൻ എംബസി അവരുടെ അമിത ഭാരം കാരണം വീസ നിഷേധിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ശക്തമായ ഇടപെടലിനെത്തുടർന്നാണ് യാത്രയ്ക്ക് സൗകര്യമൊരുങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *