കശ്​മീരില്‍ സേനയുടെ വെടിവെപ്പില്‍ പെണ്‍കുട്ടിയടക്കം​ മൂന്ന്​ പേര്‍ കൊല്ലപ്പെട്ടു


ജമ്മുകശ്​മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16കാരിയടക്കം മൂന്ന്​ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്​(22), ഇര്‍ഷാദ്​ മാജിദ്​(20), അദ്​ലിപ്​(16) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍. 10 പേര്‍ക്ക്​ സംഭവത്തില്‍ പരിക്കേറ്റു. രണ്ട്​ പേര്‍ക്ക്​ വെടിവെപ്പിലാണ്​ പരിക്കേറ്റത്​.


ഹൗറ ഗ്രാമത്തില്‍ പരിശോധന നടത്തുന്നതിനിടെ സേനാംഗങ്ങള്‍ക്ക്​ നേരെ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നുവെന്ന്​ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് ജനക്കൂട്ടത്തിന്​ നേരെ സുരക്ഷാസേന​ വെടിയുതിര്‍ത്തത്​.


സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നിരവധി ​േ​പരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. സംഭവങ്ങളെ തുടര്‍ന്ന്​ കുല്‍ഗാം, ഷോപിയാന്‍, അനന്ദനാഗ്​ തുടങ്ങിയ ജില്ലകളില്‍ ഇന്‍റര്‍നെറ്റ്​ ബന്ധം റദ്ദാക്കി.



Sharing is Caring