നേതാക്കളെ വിട്ടയക്കാന്‍ മാര്‍ച്ച്‌: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

ഇന്നലെ ആലുവ എസ്.പി ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തിയ 132 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പൊലിസ് അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ മാര്‍ച്ച്‌ നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മജിസ്!ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലുവ ബൈപ്പാസില്‍ നിന്ന് 300 ഓളം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രകടനം നടത്തിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് ബാറ്ററി മൈക്ക് ഉപയോഗിച്ച്‌ പ്രതിഷേധ യോഗം ചേരാന്‍ ശ്രമിച്ചെങ്കിലും ഇതും പൊലിസ് അനുവദിച്ചില്ല. തുടര്‍ന്ന് എസ്.ഡി.പി.ഐ.

പ്രവര്‍ത്തകര്‍ അറസ്റ്റിനു വഴങ്ങുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *