സുനില്‍കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്ന് സുഹൃത്തിന്റെ മൊഴി


പൊലിസ് ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങനാശേരിയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിന് അനുകൂലമായി സാക്ഷിമൊഴി. ആത്മഹത്യ ചെയ്ത സുനില്‍കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് കൂടെ ജോലി ചെയ്തിരുന്ന രാജേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മര്‍ദ്ദനമേറ്റതായി സുനില്‍കുമാര്‍ പറഞ്ഞിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം, സുനിലിന്റെ ശരീരത്തില്‍ മുറിവുകളോ മര്‍ദനമേറ്റതിന്റെ പാടുകളോ ഇല്ലെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിഭാഗവും ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നിഗമനമുണ്ടായിട്ടില്ല. സുനിലിന് മര്‍ദനമേറ്റതായി കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി പ്രകാശന്‍ ടി പടന്നയിലും വ്യക്തമാക്കിയിരുന്നു. സ്‌റ്റേഷനിലെ സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.




Sharing is Caring