കശ്മീരില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം


കശ്മീരില്‍ സംഘര്‍ഷം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും.


ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡല്‍ഹിയിലാണ് യോഗം ചേരുക. നീണ്ട ചര്‍ച്ചക്കൊടുവില്‍ ഏകകണ്ഠമായി കശ്മീര്‍ പ്രമേയം രാജ്യസഭ പാസ്സാക്കിയതിന് പിന്നാലെയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സമാധാനവും സൗഹാര്‍ദ്ദാന്തരീക്ഷവും സാധ്യമാക്കാന്‍ സഹായിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.




Sharing is Caring