കവർച്ചക്കാരുടെ വെടിയേറ്റ് പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു


കവര്‍ച്ചക്കാരുടെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ദല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായ ആനന്ദാണ് വെടിയേറ്റ് മരിച്ചത്.


വെള്ളിയാഴ്ച വൈകിട്ട് ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് കടന്നവരെ പിന്തുടരുന്നതിനിടെ അക്രമികള്‍ ആനന്ദിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.


നെഞ്ചില്‍ വെടിയേറ്റ ആനന്ദിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Sharing is Caring