കണ്‍സ്യൂമര്‍ ഫെഡിനു കീഴിലെ ബിവറേജസ് ഔട്ട്‌ലൈറ്റുകളിൽ നിന്ന് ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകമാത്രമാണ് ചെയ്തതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്
ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിൽവയ്ക്കും. വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അതിനുമുൻപുതന്നെ വിവാദമാക്കേണ്ടതില്ല. ഇടതുമുന്നണിയുടെ മദ്യനയവുമായി യാതൊരു ബന്ധവുമില്ലെന്നും മെഹബൂബ് വ്യക്തമാക്കി.

കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓണ്‍ ലൈന്‍വഴി മദ്യം വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മെഹബൂബ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഹബൂബിന്‍റെ പ്രതികരണം.













