തെരുവ് നായ്ക്കളെ വന്ധ്യംകരിക്കും: കെടി ജലീൽ

kt-jaleelതെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീൽ. തലസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2000 രൂപവച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് എബിസി വ്യവസ്ഥകൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നിയമതടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *