കഴിഞ്ഞ ഒന്നര ആഴ്ചയായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളിക കഴിക്കാറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്


യു.എസ്: കഴിഞ്ഞ ഒന്നര ആഴ്ചയായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളിക കഴിക്കാറുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മലേറിയയ്ക്കുള്ള പ്രതിരോധ മരുന്നാണ് ഹൈഡ്രൈക്സിക്ലോറോക്വിന്‍.


അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കോവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായെത്തിയിരുന്നു. ഈ മരുന്ന് നല്‍കിയ കോവിഡ് രോഗികളില്‍ ഗുരുതര ഹൃദയമിടിപ്പ് പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നാണ് എഫ്.ഡി.എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രംപ് ഇപ്പോള്‍ ദിവസവും കൊറോണ വൈറസ് ടെസ്റ്റ് നടത്തുന്നുണ്ട്.




Sharing is Caring