കള്ളപ്പണമൊഴുക്കുന്നതില്‍ ഇന്ത്യയ്ക്ക് നാലാംസ്ഥാനം


കള്ളപ്പണം വിദേശത്തേയ്ക്ക് കടത്തുന്നതില്‍ ഇന്ത്യക്ക് നാലാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി 5100 കോടി ഡോളറാണ് ഇന്ത്യക്ക് പുറത്തേയ്ക്ക് ഒഴുകുന്നത്. കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാഷ്യല്‍ ഇന്റഗ്രിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കള്ളപ്പണ ഒഴുക്കില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ 13900 കോടി ഡോളറാണ് പ്രതിവര്‍ഷം ചൈനയില്‍ നിന്ന് പുറത്തേയ്ക്ക് കടത്തുന്നത്. റഷ്യയില്‍ നിന്ന് 10400 കോടി ഡോളറും മെക്‌സിക്കോയില്‍ നിന്ന് 5280 കോടി ഡോളറും കള്ളപ്പണമായി വിദേശത്തേയ്ക്ക് എത്തുന്നു.




Sharing is Caring