കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ലൈഫ് മിഷന് ഫ്ലാറ്റ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
എന്നാല്‍ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ വാട്സ് ആപ് ചാറ്റിലൂടെയാണ് സ്വപ്നക്ക് കൈമാറിയത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ദുരൂഹമായ ഇടപാടുകള്‍ ശിവശങ്കറിന് ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് അപേക്ഷ നല്‍കിയിരുന്നു.