കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം. ​ശി​വ​ശ​ങ്ക​റിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം. ​ശി​വ​ശ​ങ്ക​റിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ആറുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ലൈഫ് മിഷന്‍ ഫ്ലാറ്റ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

എന്നാല്‍ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ വാട്സ് ആപ് ചാറ്റിലൂടെയാണ് സ്വപ്നക്ക് കൈമാറിയത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ദുരൂഹമായ ഇടപാടുകള്‍ ശിവശങ്കറിന് ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശിവശങ്കറിനെ കോ​ട​തി​യി​ല്‍ ഇന്ന് ഹാ​ജ​രാ​ക്കിയിരുന്നു. ശി​വ​ശ​ങ്ക​റെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​പേ​ക്ഷ ന​ല്‍​കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *