കല്ലാച്ചിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനു നേരെ വധശ്രമം


കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ചിയ്യൂര്‍ പയന്തോങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണു വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. കല്ലാച്ചിയില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്കു പോകുകായിരുന്ന ഇയാളെ വീട്ടിനടുത്തുള്ള ചിയ്യൂര്‍ റോഡില്‍ പതിയിരുന്ന അക്രമിസംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.വയറിനും തലയ്ക്കും മുതുകിലും പരുക്കേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring