ഒരു ഇന്ത്യന്‍ സൈനികന്‍ പാക് സേനയുടെ പിടിയില്‍


ഒരു ഇന്ത്യന്‍ സൈനികന്‍ പാക് സേനയുടെ പിടിയിലായെന്ന് സൂചന. അതിര്‍ത്തിക്കപ്പുറത്തേക്ക് അബദ്ധത്തില്‍ കടന്ന സൈനികനെയാണ് പാകിസ്ഥാന്‍ പിടികൂടിയതെന്ന് സൈന്യം അറിയിച്ചു. നേരത്തെ ഇത്തരത്തിലുള്ള വാര്‍ത്ത പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത് സൈന്യം ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല
എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സൈനിക ഓപറേഷനില്‍ പങ്കെടുത്ത സൈനികനെ പിടികൂടിയെന്നായിരുന്നു പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ചന്തു ബാബുലാല്‍ എന്ന സൈനികനെയാണ് പിടികൂടിയതെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ കരസേനയിലെ അംഗത്തെയല്ല അര്‍ദ്ധ സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണ് പിടിയിലായതെന്ന് ഇന്ത്യ അറിയിച്ചു.




Sharing is Caring