പുലിവഴിയില്‍ പുതുചരിതം തിരുത്തിയെഴുതിയ പെണ്‍പുലികളെ ആദരിക്കുന്നു


800x480_image58505084തൃശൂരിലെ പുലികളിയില്‍ ആദ്യമായി പെണ്‍പുലികളായി ചരിത്രം കുറിച്ച വിനയ, വിദ്യ, സക്കീന, രഹന എന്നിവരെ കോഴിക്കോട്ടെ പെണ്‍കൂട്ടായ്മ ആദരിക്കുന്നു. ഒക്ടോബര്‍ 2നു കെ. അജിതയുടെ അദ്ധ്യക്ഷതയില്‍ചേരുന്ന യോഗത്തില്‍ കാഞ്ചനമാലയാണ് ഇവരെ ആദരിക്കുന്നത്. രാവിലെ 10 30ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളിലാണു പരിപാടി.
​പ്രിയനന്ദന്‍​, ഡോ: ആസാദ്, ഖദീജ മുംതാസ്, പി. ഗീത, ശശിധരന്‍ ക്ലാരി, ദീദി, ഡോ: ജാന്‍സി ജോസ്, സുമേഷ്, പി. ശ്രീജ തുടങ്ങിയവര്‍ പങ്കെടുക്കും.​ ഡോ: ജാന്‍സി ജോസ് രചിച്ച ‘പെണ്‍രാഷ്ട്രീയത്തിന്റെ പരിസരം’ എന്ന പുസ്തകം ഡോ: ആസാദിനു നല്‍കി പ്രിയനന്ദനന്‍ പ്രകാശനം ചെയ്യും.