ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളിഅറസ്റ്റില്‍


സ്കൂളില്‍ പോകുകയായിരുന്ന ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ ഹരിണാംബൂര്‍ സ്വദേശി ഗുലാം മുത്തുജ (25) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവം.
പീഡനശ്രമത്തിനിടെ പെണ്‍കുട്ടികള്‍ ബഹളംവച്ചപ്പോള്‍ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. കടയ്ക്കാട് ഭാഗത്തെ ലേബര്‍ ക്യാംപിലാണ് ഇയാള്‍ താമസിച്ചുവരുന്നത്. സി.ഐ കെ.സുരേഷ്, എസ്.ഐ ടി.എം സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.




Sharing is Caring