അതീവ ജാഗ്രതയില്‍ രാജ്യം; വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് റദ്ദാക്കി

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്ക് ശേഷം സൈന്യം അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി സംരക്ഷിക്കുന്ന വിവിധ സേനാ വിഭാഗങ്ങള്‍ക്കും വ്യോമസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചാബ്, ഗുജറാത്ത് അതിര്‍ത്തിയിലാണ് പ്രധാനമായും സൈന്യത്തിന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാഗ അതിര്‍ത്തിയില്‍ പതിവുള്ള പതാക താഴ്ത്തല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് എന്ന് പുനരാരംഭിക്കുമെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചിട്ടില്ല. ആക്രമണം നടത്തിയെന്ന വിവരം പാകിസ്ഥാന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണങ്ങളുണ്ടാവാനുള്ള സാധ്യത ഇന്ത്യന്‍ സൈന്യം തള്ളിക്കളയുന്നില്ല.800x480_image58500271

Spread the love

Leave a Reply

Your email address will not be published. Required fields are marked *