കാവേരി: കേന്ദ്രം വിളിച്ച യോഗത്തില്‍ സമവായമായില്ല


കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സമവായമായില്ല. ജലവിഭവ മന്ത്രി ഉമാ ഭാരതിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.


ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രിംകോടതി വിധിപ്രകാരം വെള്ളം നല്‍കാന്‍ ആവില്ലെന്ന് കര്‍ണാടകം യോഗത്തില്‍ അറിയിച്ചു.


കര്‍ണാടകയില്‍ ഇപ്പോള്‍ ജലക്ഷാമമാണ്. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

എന്നാല്‍ കര്‍ണാടകത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

പ്രശ്‌നം പരിഹരിക്കാനായില്ലെന്നുകാട്ടി സുപ്രിംകോടതിക്ക് കേന്ദ്രം കത്തുനല്‍കുമെന്നു മന്ത്രി ഉമാ ഭാരതി പറഞ്ഞു.



Sharing is Caring