പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാതാരം കമല്‍ഹാസനുമായി വിവാഹജീവിതം അവസാനിപ്പിക്കുന്നതായി നായിക ഗൗതമി. നീണ്ട 13 വര്‍ഷം നീണ്ട വിവാഹജീവിതമാണ് ഗൗതമി അവസാനിപ്പിക്കുന്നത്. ഇത് ഹൃദയഭേദകമായ തീരുമാനമാണെന്നും കമല്‍ഹാസന്റെ മഹത്തായ കഴിവിനെ ഇനിയും അംഗീകരിക്കുമെന്ന് ഗൗതമി പറഞ്ഞു. ഏറെ നാള് ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയത്. ഈ തീരുമാനം എടുക്കാന്‍ വര്‍ഷങ്ങള്‍ എടുത്തെന്ന് ‘ജീവിതവും തീരുമാനവും ‘ എന്ന പേരില്‍ ഗൗതമി ബ്ലോഗില്‍ കുറിച്ചു. ജീവിതത്തില്‍ ഇത്തരമൊരു തീരുമാനം എടുക്കാന്‍ ഏതൊരു സ്ത്രീക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ജീവിതത്തില്‍ അത്യാവശ്യമാണ്. കാരണം ഞാനൊരു അമ്മയാണ്.
എന്റെ മക്കള്‍ക്ക് നല്ലൊരു അമ്മയാവാന്‍ എനിക്ക് ഈ വേര്‍പിരിയല്‍ ആവശ്യമായിരിക്കുന്നു. ഗൗതമി എഴുതുന്നു. 48 വയസ്സുള്ള ഗൗതമിയും 61 വയസ്സുള്ള കമല്‍ഹാസനും 13 വര്‍ഷമായി ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചിട്ട്. അപൂര്‍വ്വ സഹോദരങ്ങള്‍ പോലുള്ള സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു.

2015ല്‍ ഇറങ്ങിയ പാപനാശത്തില്‍ ആണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ബിസിനസുകാരനായ സന്ദീപ് ഭാട്ടിയയുമായി വേര്‍പിരിഞ്ഞതിനു ശേഷമായിരുന്നു കമല്‍ഹസനെ വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഗൗതമിക്ക് ഒരു മകളുണ്ട്. രണ്ട് വിവാഹം ചെയ്ത കമല്ഹാസന്, ആദ്യഭാര്യയായ ശാരികയില്‍ രണ്ട് മക്കളുണ്ട്.സിനിമാ തരങ്ങളായ ശ്രുതിയും അക്ഷരയും













