സി.ബി.എസ്.ഇ സ്കൂളുകള്‍ തലവരി വാങ്ങിയാല്‍ പത്തിരട്ടി പിഴ


slide2പ്രവേശനത്തിന് തലവരി വാങ്ങുന്ന സി.ബി.എസ്.ഇ സ്കൂളുകളില്‍ നിന്ന് തുകയുടെ പത്തിരട്ടി പിഴ ഈടാക്കാമെന്ന് സി.ബി.എസ്.ഇ അധികൃതര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. ബിസിനസായല്ല, സാമൂഹ്യസേവനമായാണ് സ്കൂള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും യാതൊരുവിധത്തിലുമുളള വാണിജ്യപ്രവര്‍ത്തനത്തിലും സ്കൂള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സി.ബി.എസ്.ഇ അധികൃതര്‍ വ്യക്തമാക്കി. സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ വിദ്യാലങ്ങളുടെയും മേധാവികള്‍ക്ക് ഇതിന്റെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.


എറണാകുളം ജില്ലയിലെ ഒരു സ്കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച പരാതിയില്‍ ബാലാവകാശസംരക്ഷണ കമ്മീഷന്‍ സി.ബി.എസ്.ഇയുടെ വിശദീകരണം തേടിയിരുന്നു.


അതിനുളള മറുപടിയിലാണ് സി.ബി.എസ്.ഇ നിലപാട് വ്യക്തമാക്കിയത്.
സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ചിരിക്കുന്ന തരത്തില്‍ മാത്രമേ ഫീസ് ഈടാക്കാവൂയെന്നും മറ്റേതെങ്കിലുംപേരില്‍ അധികം തുക വാങ്ങരുതെന്നും സ്കൂളിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അതില്‍ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം അറിയിക്കാനും സ്കൂളിനോട് സി.ബി.എസ്.ഇയും നിര്‍ദ്ദേശിച്ചു.



Sharing is Caring