മുംബൈ നഗരത്തില്‍ 28 കാരിയെ എട്ട് പേര്‍ ചേര്‍ന്ന കൂട്ടമാനഭംഗം ചെയ്തു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഘം ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലിസ് പറഞ്ഞു.













