കത്രീനയ്ക്കു സല്‍മാന്‍റെ സമ്മാനം


സ​ല്‍​മാ​ന്‍ ഖാ​ന്‍- ക​ത്രീ​ന കൈ​ഫ് പ്ര​ണ​യ​ക​ഥ​ക​ള്‍ ഒ​രു​കാ​ല​ത്ത് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. പി​ന്നീ​ട് ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​നെ സ​ല്‍​മാ​നൊ​പ്പം ചേ​ര്‍​ത്തും ക​ഥ​ക​ള്‍ വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ വീ​ണ്ടും സ​ല്‍​മാ​നും ക​ത്രീ​ന​യും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്.


2.33 കോ​ടി വി​ല​വ​രു​ന്ന ഒ​രു റേ​ഞ്ച് റോ​വ​ര്‍ സ​ല്‍​മാ​ന്‍ ക​ത്രീ​ന​യ്ക്കു സ​മ്മാ​നി​ച്ച​തായാ​ണ് പു​തി​യ വാ​ര്‍​ത്ത. നാ​ലു കാ​റു​ക​ളാ​ണ് സ​ല്‍​മാ​ന്‍ വാ​ങ്ങി​യ​ത്. മൂന്നു കാ​റു​ക​ള്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണ്. ടൈ​ഗ​ര്‍ സി​ന്ദാ ഹൈ ​എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ഏ​റ്റ​വും ഒ​ടു​വി​ല്‍ ഒ​ന്നി​ച്ച​ത്. ഈ ​വ​ര്‍​ഷം ഭ​ര​ത് എ​ന്ന ചി​ത്ര​ത്തി​ലും ഇ​വ​ര്‍ ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്നു​ണ്ട്.




Sharing is Caring