കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി


കാത്തിരിപ്പിനൊടുവില്‍ . രാവിെല 9.02ഒാടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണപ്പറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ പണി പകുതിപോലും പൂര്‍ത്തിയാവാതെ പരീക്ഷണപ്പറക്കല്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.


പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങിയത്. നിര്‍മ്മാണം പൂര്‍ത്തിയായ 2400 മീറ്റര്‍ റണ്‍വെയില്‍ 1500 മീറ്റര്‍ ഭാഗത്താണ് വിമാനം പറന്നിറങ്ങിയത്. സിഗ്‌നല്‍, റഡാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനത്തിന് സിഗ്‌നല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിമാനത്താവളത്തിന്റെ പേരിടല്‍ കര്‍മ്മവും ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.


എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പകുതിപോലും പൂര്‍ത്തിയാവും മുന്‍പ് തിരക്കിട്ട് പരീക്ഷണപ്പറക്കല്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണന്ന് എല്‍.ഡി.എഫ് ആരോപിച്ചു.



Sharing is Caring