ഈ മാസം 26ന് ന്യൂസ് അവറില്‍ സിന്ധുസൂര്യകുമാര്‍ ദുര്‍ഗാദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വധഭീഷണി.ഫെയ്‌സ് ബുക്ക് പേജിലും വാട്‌സ് ആപ്പിലും സിന്ധുസൂര്യ കുമാറിന്റെ ഔദ്യോഗിക നമ്പര്‍ നല്‍കി ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി വ്യക്തഹത്യ നടത്തുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്തതായി ഫോണ്‍ നമ്പറുകള്‍ സഹിതം സിന്ധു സൂര്യകുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. രണ്ട് ദിവസത്തിനിടെ ആയിരത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി വന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് ഫോണിലേക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ എത്തുകയാണ്. നിരവധി പ്രാവശ്യം വിളിച്ച നമ്പറുകളാണ് പരാതിക്കൊപ്പം നല്‍കിയിട്ടുളളത്. സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയതായും ഭീഷണിപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. സംഭവത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.












