ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിനെതിരായ കോടതീയ ലക്ഷ്യക്കേസ് സുപ്രീംകോടതി തള്ളി. ഹര്‍ജി ഇപ്പോള്‍ കേള്‍ക്കാനാവില്ലെന്ന് അറിയിച്ച കോടതി ഹര്‍ജിക്കാരനോട് അറ്റോര്‍ണി ജനറലിന്റെ സമ്മതപത്രം കാണിക്കാനും ആവശ്യപ്പെട്ടു.
ജെ.എന്‍.യു കാമ്പസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നുവെന്നും കോടതി ശിക്ഷിച്ച അഫ്‌സല്‍ ഗുരുവിന് അനുകൂലമായി ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ കോടതിയ ലക്ഷ്യമാണെന്നും കാണിച്ചാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, എസ്.എ.ആര്‍ ഗീലാനി തുടങ്ങിയവര്‍ക്കെതിരെ ഹര്‍ജി നല്‍കിയത്.

കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി പാട്യാല കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.













