ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. തെലുഗ് ദേശം പാര്‍ട്ടിയുടെ തെനാലി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ തമ്മിലാണ് സംഘട്ടനം നടന്നത്. ഗുമ്മാഡി രമേശ്, പശുപുലേത്തി ത്രിമൂര്‍ത്തലു എന്നിവര്‍ തമ്മിലാണ് കൈയാങ്കളി നടന്നത്. മിനുറ്റ്‌സ് ബുക്കില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് നടന്ന വഴക്ക് കൈയാങ്കളിയായി മാറുകയായിരുന്നു. സംഭവത്തില്‍ ഇരുവര്ഡക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടികള്‍ എടുക്കുമെന്നാണ് സൂചന.













