കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു


കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീംലീഗിലെ സി സെമീര്‍ രാജിവെച്ചു. ലീഗ് യോഗത്തിലാണ് സമീര്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് നാളെ രാവിലെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് രാജി. ഇതോടെ പി കെ രാഗേഷിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും എല്‍ഡിഎഫിന് ലഭിച്ചേക്കും.


55 അംഗ കോര്‍പ്പറേഷന്‍ില്‍ 27 അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളത്. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫിന് മേയര്‍ സ്ഥാനം ലഭിച്ചത്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാകേഷ് വോട്ട് ചെയ്യാതെ പിന്‍മാറിയതോടെ നറുക്കെടുപ്പിലൂടെ ലീഗിലെ സി സെമീര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പി കെ രാഗേഷ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. നാളെത്തെ അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ പി കെ രാഗേഷ് ഡെപ്യൂട്ടി മേയര്‍ ആകാന്‍ ആണ് സാധ്യത.




Sharing is Caring