പാട്ടും അഭിനയവുമായി ശ്രദ്ധേയയാവുകയാണ് മുന്‍ കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ഇപ്പോള്‍ സിനിമയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ദിവ്യ. കന്യാസ്ത്രീയുടെ വേഷത്തിലാണ് ദിവ്യ സിനിമയിലെത്തുന്നത്. മാധ്യമ പ്രവര്‍ത്തകനായ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിലാണ് ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് കോട്ടയത്ത് നടന്നു.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ദിവ്യയുടെ ഗാനം ഹിറ്റായിരുന്നു. രചനയും ആലാപനവും നിര്‍വ്വഹിച്ചത് ദിവ്യയാണ്. യുവ സംഗീതഞ്ജന്‍ ജയദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിനു വേണ്ടി കോട്ടയം ജില്ലാ ഭാരണകൂടമാണ് ഗാനം നിര്‍മിച്ചത്. ഇപ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ദില്ലിയിലാണ് ദിവ്യ.














