കണ്ണൂര്‍: ജില്ലയില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് തെരുവുനായകളുടെ കടിയേറ്റു രണ്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂര്‍ ഫിഷറീസ് ഹാച്ചറിയിലെ ജീവനക്കാരന്‍ പാതിരിയാട് രാമാലയത്തില്‍ അജിത് (45), വടകര ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്ട്രഷന്‍ സൊസൈറ്റി സൂപ്പര്‍വൈസര്‍ അരുണ്‍ (23) എന്നിവര്‍ക്കാണു കടിയേറ്റത്.
അജിത്ത് ഇന്നു രാവിലെ ജോലിക്കായി ഹാച്ചറിയിലേക്കു നടന്നുപോകുന്നതിനിടെ ഫിഷറീസ് കോംപ്ലക്സ് വളപ്പില്‍ വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.














