കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ഒളത്തിമല സ്വദേശി വിജേഷിനെയാണ് ഒരു സംഘം ആളുകള്‍ വീടിനു മുന്നില്‍ വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തടയാന്‍ ചെന്ന ബന്ധുവിനും പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജേഷിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. അക്രമികള്‍ക്കായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു.




Sharing is Caring