ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു


വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍. ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.വിജിലന്‍സിന്റെ ചുമതല ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.


അടുത്തിടെ കോടതികളില്‍നിന്ന് വിജിലന്‍സിന് പലതവണ വിമര്‍ശം നേരിട്ടിരുന്നു. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വിജിലന്‍സ് ശ്രമിക്കരുത് എന്നുവരെ കോടതി പറഞ്ഞിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സ്വീകരിച്ചുവന്നത്.




Sharing is Caring