പാതയോരങ്ങളിലെ ബാറുകളും പൂട്ടണം: സുപ്രീം കോടതി


ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധി ബാറുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.


ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചനക്ഷത്ര ബാറുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും പൂട്ടുവീഴുമെന്ന് ഉറപ്പായി.


മദ്യശാലകള്‍ പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി വിധി. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിയാണ് കോടതി പരിഗണിച്ചത്.

കോടതി വിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന നിയമോപദേശമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ കോടതി വിധിയോടെ സര്‍ക്കാര്‍ നിലപാട് അപ്രസക്തമായിരിക്കുകയാണ്.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ പറഞ്ഞു.



Sharing is Caring