കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നാടകമോയെന്ന് സുരേഷ് ഗോപി


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ളെന്ന് സുരേഷ്ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.


കണ്ണൂരിലെ അക്രമങ്ങള്‍ എല്ളാ പാര്‍ട്ടികളും അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്നിരിക്കെ, ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോ എന്ന് സംശയ ിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കാന്‍ ആദ്യം വേണ്ടത് ആര്‍ജവമാണെന്നും സുരേഷ്ഗോപി പറഞ്ഞു.


എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയില്‍, ഒരു കോടി രൂപയില്‍ താഴെയാണ് ചെലവഴിച്ചതെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. ഇടതുവലതു സഖ്യങ്ങള്‍ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസ്സം നില്‍ക്കുകയാണ്. മലയാളികള്‍ ഏറെയുള്ള മുംബൈ പന്‍വേലിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം.

ക ുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഈ മാസം 24നാണ് തിരഞ്ഞെടുപ്പ്.



Sharing is Caring